|    Dec 17 Mon, 2018 6:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിയുടേത് അതിരുവിട്ട വര്‍ഗീയ കളി: എസ്ഡിപിഐ

Published : 18th November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമലയുടെ പേരില്‍ കേരളത്തില്‍ ബിജെപി നടത്തുന്നത് അതിരുവിട്ട വര്‍ഗീയ കളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി. ഭക്തിപൂര്‍വം ഉരുവിട്ടിരുന്ന അയ്യപ്പനാമജപത്തെ പ്രതിഷേധ മുദ്രാവാക്യമാക്കിയിരിക്കുകയാണ് ബിജെപി.
വിശ്വാസത്തെ വ്രണപ്പെടുത്തുന്നതെന്നാരോപിക്കപ്പെടുന്ന വിധിക്കെതിരേ സുപ്രിംകോടതിക്കു മുമ്പില്‍ സമരം ചെയ്യുന്നതിനെ കുറിച്ചോ കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നതിനെ കുറിച്ചോ സംഘപരിവാര നേതാക്കള്‍ മൗനംപാലിക്കുന്നു. തൃപ്തി ദേശായിയെ എയര്‍പോര്‍ട്ടിനുള്ളില്‍ തടഞ്ഞുവച്ചതിനെ ന്യായീകരിക്കുന്ന ശ്രീധരന്‍പിള്ള ശശികലയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്യത്തിന്റെ നിഷേധമാണെന്നു പറയുന്നത് പരിഹാസ്യമാണ്. ഭരണഘടനയും നിയമവാഴ്ചയും തങ്ങള്‍ക്കു പുല്ലാണെന്ന ഭാവത്തിലാണ് സംഘപരിവാരം നിയമം കൈയിലെടുത്ത് തെരുവിലിറങ്ങുന്നത്.
ഇന്നുവരെ എല്ലാ പാര്‍ട്ടികളും പാലിച്ചുവന്നിരുന്ന മര്യാദകളെ കാറ്റില്‍പ്പറത്തി പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കുപോലും പ്രയാസമുണ്ടാക്കുന്നതരത്തിലാണ് സംഘപരിവാര സംഘടനകള്‍ ഹര്‍ത്താല്‍ നടത്തിയത്.
ഇതിനെതിരേ മതേതര കേരളം ശക്തമായി രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രതിഷേധക്കാര്‍ക്കെതിരേയും കോടതിയലക്ഷ്യത്തിന് കേസെടുക്കണം. അയ്യപ്പഭക്തിയുടെ മറവില്‍ സംസ്ഥാനത്ത് സംഘര്‍ഷം വ്യാപിപ്പിച്ച് മുതലെടുപ്പു നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. തങ്ങളുടെ വര്‍ഗീയ അജണ്ടയ്ക്ക് മൂലബിന്ദുവായി അയ്യപ്പനെ മാറ്റാനുള്ള ബിജെപി നീക്കത്തിനെതിരേ രാഷ്ട്രീയൈക്യം രൂപപ്പെടണമെന്നും ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ അധികാരാവകാശങ്ങളില്‍ നിന്ന് അധസ്ഥിത ജനവിഭാഗങ്ങള്‍ ആട്ടിയോടിക്കപ്പെട്ടതിനെക്കുറിച്ചാണ് കേരളം ഗൗരവത്തോടെ ചര്‍ച്ചചെയ്യേണ്ടതെന്നും അബ്ദുല്‍ മജീദ് ഫൈസി അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss