|    Oct 18 Wed, 2017 5:08 pm
FLASH NEWS
Home   >  Kerala   >  

ബിജെപിയുടെ വ്യാജ ഫോട്ടോഷോപ്പ് പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Published : 5th October 2017 | Posted By: shadina sdna


തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആള്‍ക്കൂട്ടത്തെ ജനരക്ഷാ യാത്രക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമാക്കി ബിജെപിയുടെ പുതിയ ഫോട്ടോഷോപ്പ്. കേരളത്തില്‍ ജനരക്ഷാ യാത്രയ്‌ക്കെത്തിയ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്നു പറഞ്ഞാണ് ചിത്രം പ്രചരിപ്പിച്ചു തുടങ്ങിയത്. ഔട്ട്‌സ്‌പോക്കന്‍ ഫെയ്‌സ്ബുക് ട്രോള്‍ പേജിലാണ് സണ്ണിയെ കാണാനെത്തിയ ജനക്കൂട്ടത്തെ അമിത്ഷാ ആരാധാകരാക്കി ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ യഥാര്‍ഥ ചിത്രത്തോടൊപ്പം അമിത് ഷായുള്ള വ്യാജ ചിത്രവും പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു. ബിജെപിയെ കളിയാക്കിക്കൊണ്ടുള്ള കമന്റുകളും ചിത്രങ്ങളും വന്നുതുടങ്ങിയതോടെ ചിത്രം പേജില്‍നിന്നു പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വൈറലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക