|    May 27 Sat, 2017 2:41 am
FLASH NEWS

ബിജെപിയുടെ വിധാന്‍ ഭവന്‍ മാര്‍ച്ച് അക്രമാസക്തം

Published : 25th August 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ക്രമസമാധാനം തകരുന്നതില്‍ പ്രതിഷേധിച്ച് വിധാന്‍ ഭവന്‍ വളയാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. കഴിഞ്ഞദിവസം നിയമസഭയില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നു സര്‍ക്കാര്‍ തന്നെ സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് നടത്തിയതെന്ന് ബിജെപി നേതാവ് വിജയ് ബഹദൂര്‍ പതക്ക് പറഞ്ഞു.
സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ 1012 ബലാല്‍സംഗക്കേസുകളും സ്ത്രീകളെ ഉപദ്രവിച്ചതിന് 4,520 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു സമ്മതിച്ചിരുന്നു. ബിജെപി എംപിമാരും എംഎല്‍എമാരും മാര്‍ച്ചില്‍ സംബന്ധിച്ചു. പോലിസ് വലയം ഭേദിച്ച് വിധാന്‍ ഭവനിലേക്കു കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണു ലാത്തിയും ജലപീരങ്കിയും പ്രയോഗിച്ചത്. ക്രമസമാധാന പ്രശ്‌നത്തെച്ചൊല്ലി നിയമസഭയും ബിജെപി എംഎല്‍എമാര്‍ സ്തംഭിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day