|    Nov 17 Sat, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുടെ വാക്കും പ്രവൃത്തിയും വ്യത്യസ്തം: ശരത് യാദവ്

Published : 7th August 2018 | Posted By: kasim kzm

ജയ്പൂര്‍: അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ച് മുന്നോട്ടുവരണമെന്നു ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ്. ബിജെപിയുടെ വാക്കും പ്രവൃത്തിയും വ്യത്യസ്തമാണെന്നും അവരുടെ തുടര്‍കള്ളങ്ങള്‍ ജനാധിപത്യത്തെ അപകടത്തിലാക്കുകയാണെന്നും യാദവ് പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ബിജെപിയെ വേരോടെ പ്രതിപക്ഷം പിഴുതെറിയണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് 102 ആളുകളെയാണ്. നരേന്ദ്രമോദിക്ക് കീഴില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അപകടകരമായ നിലയിലേക്കുയര്‍ന്നെന്നും നീരവ് മോദി, വിജയ് മല്യ, ലളിത് മോദി ഉള്‍പ്പെടെയുള്ള തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്നും ശരത് യാദവ് കുറ്റപ്പെടുത്തി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss