|    Dec 11 Tue, 2018 1:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപിയുടെ റോഡ് ഉപരോധം; ബൈക്ക് അപകടത്തില്‍ യുവതി മരിച്ചു

Published : 19th November 2018 | Posted By: kasim kzm

കൊല്ലം: ബിജെപിയുടെ റോഡ് ഉപരോധത്തിന് ഒരു രക്തസാക്ഷി. റോഡ് ഉപരോധത്തിനു മുമ്പെ ജോലിസ്ഥലത്തെത്താന്‍ പിതാവിന്റെ സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതി അപകടത്തില്‍ മരിച്ചു. ചവറ തെക്കുംഭാഗം മാലീഭാഗം കോക്കോട്ടില്‍ പടിഞ്ഞാറ്റതില്‍ പരേതനായ ബിജുവിന്റെയും മേരിയുടെയും മകള്‍ ബിന്ദു (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച തിരുവനന്തപുരം ക്യാംപിലെ പോലിസുകാരനായ അജയകുമാറിന് അപകടത്തില്‍ പരിക്കേറ്റു.
ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മേവറത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നതിനാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കൃത്യസമയത്ത് എത്താനായി ബസ് ഒഴിവാക്കി അജയകുമാറിനോടൊപ്പം ബൈക്കില്‍ പോവുകയായിരുന്നു. കാവനാട്ട് പെട്രോള്‍ പമ്പില്‍ കയറിയ ശേഷം ദേശീയപാതയിലേക്ക് കയറുന്നതിനിടയില്‍ പിന്നാലെ വന്ന സ്വകാര്യ ബസ് ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബിന്ദുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബീന സഹോദരിയാണ്. മൂന്നു മാസം മുമ്പാണ് ബിന്ദുവിന്റെ പിതാവ് ബിജു മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss