|    Nov 20 Tue, 2018 8:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിയുടെ രഥയാത്ര തടയണം: പോപുലര്‍ ഫ്രണ്ട്

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ ബിജെപി പ്രഖ്യാപിച്ച രഥയാത്ര നിരോധിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആചാരസംരക്ഷണത്തിന്റെ മറവില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര അജണ്ടയാണ് ഇതിനു പിന്നില്‍. രാജ്യത്ത് സംഘപരിവാരം നടത്തിയ രഥയാത്രകള്‍ക്കു നിരപരാധികളുടെ രക്തമൊഴുക്കിയ കലാപങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്.
ബാബരി മസ്ജിദ് വിഷയത്തില്‍ എല്‍ കെ അഡ്വാനി നടത്തിയ രഥയാത്രയുടെ ഭാഗമായി ആയിരങ്ങളാണ് ഉത്തരേന്ത്യന്‍ തെരുവുകളില്‍ ബലിയാടായത്. രഥയാത്രകളും കലാപങ്ങളും എക്കാലത്തും രാഷ്ട്രീയ വളര്‍ച്ചയ്ക്കുള്ള ഉപകരണങ്ങളായാണ് സംഘപരിവാരം ഉപയോഗിച്ചത്. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ളാഹയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തീര്‍ത്ഥാടകനെ ബലിദാനിയാക്കി കുപ്രചാരണം അഴിച്ചുവിടുന്നത് ഇതിന്റെ ഭാഗമാണ്.
ശബരിമല വിഷയത്തില്‍, കേരളത്തെ കലാപകലുഷിതമാക്കാനുള്ള ഗൂഢാലോചന തുടക്കം മുതല്‍ വ്യക്തമാണ്. ഇതിന്റെ ഭാഗമായി പ്രാദേശികതലത്തില്‍ സംഘപരിവാര, തീവ്രഹിന്ദുത്വ സംഘടനകളുടെ വര്‍ഗീയപ്രചാരണം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഹിന്ദുസമൂഹത്തിനുള്ളിലെ ഒരു വിഷയത്തിന്റെ പേരില്‍ പോലിസുദ്യോഗസ്ഥര്‍ക്കിടയില്‍ പോലും വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കം അപകടകരമാണ്. സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതില്‍ മാത്രമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ത്ത്, വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘപരിവാര നീക്കങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദാലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss