|    Oct 17 Wed, 2018 6:46 am
FLASH NEWS
Home   >  National   >  

ബിജെപിയുടെ മംഗളൂര്‍ ചലോ റാലി തടയാന്‍ വന്‍ സുരക്ഷ ഒരുക്കി പോലിസ്

Published : 7th September 2017 | Posted By: shadina sdna

കര്‍ണാടക: കര്‍ണാടകയില്‍ സംഘപരിവാര പ്രവര്‍ത്തകരെ വേട്ടയാടുന്നു എന്നാരോപിച്ച് യുവമോര്‍ച്ച നടത്തുന്ന ചലോ മംഗളൂര്‍ റാലിക്കെതിരേ വന്‍സുരക്ഷ ഒരുക്കി പോലിസ്. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തുന്ന ബൈക്ക് റാലിക്ക് കര്‍ണാടക പോലിസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ റാലിയില്‍ ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘപരിവാര നേതൃത്വം. ഇന്നു റാലി നടത്തുമെന്നു ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചതോടെയാണ് നഗരത്തില്‍ വന്‍സുരക്ഷ ഒരുക്കിയത്. ഇന്ന് രാവിലെ 11നും ഉച്ചയ്ക്ക് 2 നുമിടയില്‍ നെഹ്‌റു മൈതാനിയില്‍ നടത്താനിരിക്കുന്ന പൊതുയോഗം വിലക്കിയിട്ടില്ല. ബംഗളൂരുവില്‍ നിന്ന് ആരംഭിക്കേണ്ടിയിരുന്ന റാലി ഇന്നാണ് മംഗളൂരുവില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ബംഗളൂരില്‍ റാലിക്ക്‌ അനുമതി നിഷേധിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss