|    Dec 19 Wed, 2018 12:30 am
FLASH NEWS

ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 24th April 2018 | Posted By: kasim kzm

ചാവക്കാട്: കാശ്മീരില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനു ശേഷം ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തു. തിരുവത്ര മഞ്ഞില്‍ ഷിഹാബ് (21), അത്താണി താഴത്ത് ചാലില്‍ മുഹമ്മദ് (18) എന്നിവരേയാണ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ ജി സുരേഷ്, എസ്‌ഐ പി ലാല്‍കുമാര്‍, എഎസ്‌ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവത്ര തൊണ്ടന്‍കേരന്‍ ഹംസകോയ (30), തിരുവത്ര കേരന്റകത്ത് മെഹറൂഫ് (19), തിരുവത്ര പാണ്ടികശാല പറമ്പില്‍ അയ്യൂബ് (43) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
തിരുവത്ര ദീനദയാല്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയും സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ദിവസം മേഖലയില്‍ വിവിധ ക്ലബ്ബുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു.
ഇതിനു ശേഷം ഒരു സംഘം യുവാക്കള്‍ പ്രകടനവുമായെത്തി ബിജെപിയുടെ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഈ സംഭവത്തില്‍ 50ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss