|    May 24 Wed, 2017 6:03 am
FLASH NEWS

ബിജെപിയുടെ പ്രതിഷേധം ബസ് സ്റ്റാന്റിനുള്ളില്‍; യാത്രക്കാര്‍ പെരുവഴിയിലായി

Published : 13th October 2016 | Posted By: Abbasali tf

ആലത്തൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആലത്തൂരില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനം ജനത്തെ വലച്ചു. ബസ് സ്റ്റാന്റിനുള്ളില്‍ പ്രതിഷേധ യോഗം നടത്തിയതാണ് ബിജെപി യാത്രക്കാരെ വലച്ചത്. സാധാരണ ബസുകള്‍ സ്റ്റാന്റിനുള്ളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന വഴിയിലാണ് പ്രതിഷേധയോഗം സംഘടിപ്പിക്കാറുള്ളത്. പ്രതിഷേധം സ്റ്റാന്റിനുള്ളി ല്‍ നടത്തിയതോടെ  സ്റ്റാന്റിനുള്ളില്‍ പാര്‍ക്ക് ചെയ്ത  ബസ്സുകള്‍ പിറകോട്ടെടുത്ത് ബസ് കയറുന്ന വഴിയിലൂടെയാണ് പുറത്തേക്കിറങ്ങിയത്. ബുധനാഴ്ച ആലത്തൂരില്‍ ബസ് സ്റ്റാന്റിനു സമീപം സാധാരണയായി നടക്കാറുള്ള ചന്ത കൂടിയുള്ളതിനാല്‍ കച്ചവടക്കാരും യാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.  ബസ് സ്റ്റാന്റിനുള്ളില്‍ പ്രകടനവും പൊതുയോഗവും നടത്താന്‍ അനുവദിച്ച പോലിസിന്റെ നടപടിയും വിവാദമായിട്ടുണ്ട്. സാധാരണയായി ബസ് സ്റ്റാന്റിനകത്തേക്ക് പ്രകടനമോ പൊതുയോഗമോ നടത്താറില്ല. ബിജെപി നടപടിക്കെതിരേ  ബസ് സ്റ്റാന്റിനകത്തെ വ്യാപാരികളും പ്രതിഷേധമുയര്‍ത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day