|    Dec 13 Thu, 2018 7:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുടെ പരാജയ കാരണം ഒബിസി രോഷം: യുപി മന്ത്രി

Published : 5th June 2018 | Posted By: kasim kzm

ബലിയ: മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) അതൃപ്തിയാണ് ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെടാന്‍ കാരണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. ഒബിസിയുടെ മുഖമായ കേശവ്പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാത്തതില്‍ പിന്നാക്ക വിഭാഗക്കാര്‍ അസംതൃപ്തരായിരുന്നു. മൗര്യ മുഖ്യമന്ത്രിയാവുമെന്ന് പിന്നാക്കക്കാര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ബിജെപി യോഗി ആദിത്യനാഥിനെയാണു മുഖ്യമന്ത്രിയാക്കിയത്. ഈ രോഷത്തിന്റെ പ്രതിഫലനമാണ് ഉപതിരഞ്ഞെടുപ്പില്‍ കാണുന്നത്-അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ ഭാരതീയ സമാജ്് പാര്‍ട്ടിയുടെ നേതാവാണ് ഓം പ്രകാശ് രാജ്ഭര്‍. ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിനു മുഖ്യമന്ത്രിയാണോ ഉത്തരവാദിയെന്നു ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി. പരാജയം സംബന്ധിച്ച് ബിജെപി ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss