|    Jul 23 Sun, 2017 2:25 pm
FLASH NEWS
Home   >  National   >  

ബിജെപിയുടെ ദലിത് സ്‌നേഹം തട്ടിപ്പെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

Published : 10th June 2016 | Posted By: mi.ptk

swaroopanandha

മഥുര: ബിജെപി കാണിക്കുന്ന ദലിത് സ്‌നേഹം തട്ടിപ്പും കാപട്യവുമാണെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ബെജെപി അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ളവരുടെ ദലിത് കുടുംബ സന്ദര്‍ശനവും ഭക്ഷണം കഴിക്കലും രാഷ്ട്രീയ നേട്ടത്തിനായുള്ള നാടകം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അലഹബാദിലെ കര്‍ഷകറാലിയില്‍ പങ്കെടുക്കാന്‍ പോയ അമിത്ഷാ വാരണാസിയില്‍ ദലിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചത് ചര്‍ച്ചയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദിത്തോട് പ്രതികരിക്കുകയായിരുന്നു സ്വരൂപാനന്ദ സരസ്വതി. ദലിതരോട് ആത്മാര്‍ത്ഥ സ്‌നേഹം ഉള്ളവരാണെങ്കില്‍ എന്തിന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷം പോയി എന്നും അദ്ദേഹം ചോദിച്ചു. നദികളിലോ ക്ഷേത്രത്തിലോ ജാതി-മത വേര്‍തിരിവുകള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക