|    Oct 24 Wed, 2018 6:11 am
FLASH NEWS
Home   >  Just In   >  

ബിജെപിയുടെ തോല്‍വി പാര്‍ട്ടിയെ ഉണര്‍ത്താന്‍ സഹായിക്കുമെന്ന് വസുന്ധര രാജ്

Published : 4th February 2018 | Posted By: vishnu vis

ജയ്പുര്‍: രാജസ്ഥാനിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വി പാര്‍ട്ടിയെ ഉണര്‍ത്താന്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ.

വളരെയധികം വികസനം സംസ്ഥാനത്ത് നടത്തിയിരുന്നു. തോല്‍വി പാര്‍ട്ടിയെ ഒരു ഉണര്‍ത്തിയെഴുന്നേല്‍പ്പിന്  സഹായിക്കുമെന്നും അവര്‍ പറഞ്ഞു. അതേ സമയം പരാജയത്തില്‍ നിരാശപ്പെടേണ്ടെതില്ലെന്നും അടുത്ത ഘട്ടത്തില്‍ വിജയം നേടുമെന്നും വസുന്ധരാജെ വ്യക്തമാക്കി.

വികസന കാര്യത്തില്‍ മുമ്പത്തെ കോണ്‍ഗ്രസ് ഭരണത്തെക്കാള്‍ മികച്ചതാണ് തങ്ങളുടെ സര്‍ക്കാര്‍. ഉപതിരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്തും. അടുത്ത ഘട്ടത്തില്‍ പാര്‍ട്ടിയുടെ ജയം സുനിശ്ചിതമാണെന്നും അവര്‍ അവകാശപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss