|    Jan 18 Wed, 2017 2:58 am
FLASH NEWS

ബിജെപിയുടെ താമര ചിഹ്നം ഒഴിവാക്കാന്‍ പൊതുതാല്‍പര്യ ഹരജി

Published : 8th July 2016 | Posted By: SMR

മുംബൈ: ബിജെപിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായ താമര അനുവദിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ദേശീയ പുഷ്പമായ താമര പാര്‍ട്ടി ചിഹ്നമാക്കാനാവില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ലക്ഷ്യത്തിനായി താമര ചിഹ്നമായി ഉപയോഗിക്കുന്ന ബിജെപി എംബ്ലംസ് ആന്റ് നെയിംസ് ആക്ട് ലംഘിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
സാമൂഹിക പ്രവര്‍ത്തകന്‍ ഹേമന്ത് പാട്ടീലാണ് ഹരജി സമര്‍പ്പിച്ചത്. വിശുദ്ധ പുഷ്പമായ താമരയ്ക്ക് പ്രാചീന ഇന്ത്യയിലെ കലയിലും ഐതീഹ്യത്തിലും സവിശേഷ സ്ഥാനമുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മംഗള പ്രതീകമാണത്. ലക്ഷ്മി ദേവിയുടെ പുഷ്പമാണ് താമര. തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി ഒരു പാര്‍ട്ടിക്കും അത് ഉപയോഗിക്കാനാവില്ല- ഹരജിക്കാരന്‍ പറഞ്ഞു.
ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അതു ഫലം കാണാതെ വന്നപ്പോഴാണ് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 25 കൊല്ലം മുമ്പാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി താമര അനുവദിച്ചത്. നിയമലംഘനമായിട്ടും ഏതെങ്കിലും പാര്‍ട്ടിയോ വ്യക്തിയോ അതിനെ എതിര്‍ത്തിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക