|    Jun 23 Sat, 2018 7:33 pm
FLASH NEWS

ബിജെപിയുടെ ജനാധിപത്യ ധ്വംസനയാത്ര കര്‍ണാടകയില്‍ പിടിച്ചുകെട്ടും: എം കെ രാഘവന്‍ എംപി

Published : 19th May 2018 | Posted By: kasim kzm

കോഴിക്കോട്: ഗോവ, മണിപ്പൂര്‍, മേഘാലയ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും ചവിട്ടിമെതിച്ച് ബിജെപി നടത്തുന്ന യാത്രയ്ക്ക് കര്‍ണാടയില്‍ കോണ്‍ഗ്രസ് ഫുള്‍സ്റ്റോപ്പ് ഇടുമെന്ന് എം കെ രാഘവന്‍ എംപി.
ഒരു ഭരണകൂടവും ഇന്ത്യന്‍ ചരിത്രത്തില്‍ നടത്താത്ത ഭരണഘടനാവിരുദ്ധ നടപടികള്‍ക്കാണ് അധികാരത്തിന്റെ അഹന്തമൂത്ത ബിജെപി നേതൃത്വം കൊടുക്കുന്നത്. മറ്റുള്ള കളികള്‍ മുഴുവന്‍ സുപ്രിം കോടതി വഴി കോണ്‍ഗ്രസ് പ്രതിരോധിച്ചപ്പോള്‍ പ്രോട്ടെം സ്പീക്കറെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാന്‍ സാധിക്കുമോ എന്നാണ് ബിജെപി ഇപ്പോള്‍ പരീക്ഷിക്കുന്നത്.
ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ അര്‍ധരാത്രി സുപ്രിം കോടതിയുടെ വാതിലില്‍ മുട്ടിയ കോണ്‍ഗ്രസ് നരേന്ദ്രമോദിയുടെയും അമിത്ഷയുടെയും മാഫിയാ പണാധിപത്യത്തിന്റെ കുതിരക്കച്ചവടത്തെ ഉറങ്ങാതെ ചെറുക്കുമെന്നും ബി ജെ പിയുടെ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളെ ഭരണഘടനയും ജാനാധിപത്യവും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss