|    Nov 19 Mon, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിയുടെ കാപട്യം തുറന്ന് കാട്ടുന്നു: എസ്ഡിപിഐ

Published : 6th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ആചാര സംരക്ഷണത്തിന്റെ പേരില്‍ ബി ജെപി നടത്തുന്ന ശബരിമല പ്രക്ഷോഭം കാപട്യമാണെന്ന് പ്രസിഡന്റ് അഡ്വ. ശ്രീധരന്‍ പിള്ളയുടെ വാക്കുകളിലൂടെ ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍.
ശബരിമല വിഷയം ബിജെപിക്കു വീണുകിട്ടിയ സുവര്‍ണാവസരമാണെന്നാണു ബിജെപി അധ്യക്ഷന്‍ പറയുന്നത്. ആചാര സംരക്ഷണമോ, ഭക്തരോടുള്ള താല്‍പര്യമോ, ആരാധനാലയങ്ങളോടുള്ള പ്രതിബന്ധതയോ അല്ല സംഘപരിവാര സമരത്തിനു പിന്നിലെന്ന് ഇതിലൂടെ സ്വയം ഏറ്റുപറയുകയാണ്. ഈ കാപട്യം യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയണം. ഉത്തരേന്ത്യയില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്ത ബിജെപി ശബരിമലയെ ഉപയോഗപ്പെടുത്തി ഇതേ നേട്ടം ദക്ഷിണേന്ത്യയിലും ആവര്‍ത്തിക്കാമെന്നാണു വ്യാമോഹിക്കുന്നത്. യുവതികള്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്പു തന്ത്രി ഫോണില്‍ തന്നെ വിളിച്ചിരുന്നുവെന്നാണു ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തല്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ദുസ്സൂചനയാണ്. നിലവിലുള്ള എല്ലാ സംവിധാനങ്ങളെയും നിയന്ത്രിക്കാനും അവരുടെ ഇച്ഛയ്ക്കനുസരിച്ചു ചലിപ്പിക്കാനും അധികാര നിയന്ത്രണമില്ലാത്ത സംസ്ഥാനത്തു പോലും സംഘപരിവാരത്തിനു സാധിക്കുന്നുവെന്നതു വളരെ ഗൗരവാവഹമാണ്. വിശ്വാസവും ആചാരവും ആരാധനാലയങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ബിജെപിയുടെ ഉന്നത നേതാവിന്റെ വാക്കുകളിലൂടെ തന്നെ പുറത്തുവന്ന സ്ഥിതി—ക്കു സത്വരമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നു മനോജ്കുമാര്‍ ആവശ്യപ്പെട്ടു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss