|    Dec 12 Tue, 2017 10:02 am
Home   >  Kerala   >  

ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന്:വിഎം സുധീരന്‍

Published : 25th September 2016 | Posted By: mi.ptk

kerala-sudheeran1

തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇതിനായി സിപിഎമ്മും സര്‍ക്കാരും ബിജെപിക്ക് സാഹചര്യമൊരുക്കികൊടുക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ബിജെപിയും സിപിഎമ്മും പിന്തുടരുന്നത് ആളെ കൊല്ലുന്ന രാഷ്ട്രീയമാണെന്നും സുധീരന്‍ പറഞ്ഞു.
കെ ബാബുവിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ബാബുവിനെതിരെ തെളിവുകള്‍ നിരത്താന്‍ ഇതുവരെ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുടെ എല്ലാവിധ പിന്തുണയും ബാബുവിനൊപ്പമുണ്ടാകുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന അമിത് ഷായുടെ പ്രസ്താവന മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും സുധീരന്‍ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ അത്യാഡംബര സമ്മേളനമാണെന്നും സുധീരന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക