|    Aug 21 Mon, 2017 6:32 am
FLASH NEWS

ബിജെപിയും സിപിഎമ്മും ചേര്‍ന്ന് കേരളത്തെ ചോരക്കളമാക്കുന്നു : ഉമ്മന്‍ചാണ്ടി

Published : 2nd August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഎമ്മും ചേര്‍ന്ന് കേരളത്തെ ചോരക്കളമാക്കി മാറ്റുകയാണെന്ന് ഉമ്മന്‍ചാണ്ടി. ഇന്ദിരാഗാന്ധി ജന്മശദാബ്ദി നടയ്ക്കല്‍ മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങള്‍ എന്തു ഭഷിക്കണം എന്തു വസ്ത്രം ധരിക്കണം എന്നിവ ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുന്ന അവസ്ഥയാണ് രാജ്യത്തെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ചടങ്ങില്‍ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി പി അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തോമസ് കല്ലാടന്‍, രാജന്‍ പെരുമ്പക്കാട്ട്, വി എം മുഹമ്മദ് ഇല്യാസ്, റോയി കപ്പലുമാക്കല്‍, ജോര്‍ജ് ജേക്കബ്, ജോമോന്‍ ഐക്കര, പി എച്ച് നൗഷാദ്, വി എം സിറാജ് സംസാരിച്ചു.തലപ്പലം: മണ്ഡലം ഇന്ദിരാഗാന്ധി കുടുംബ സംഗമം ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇന്ദിരാ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, പ്രേംജി ആര്‍, തോമസ് കല്ലാടന്‍, ജോര്‍ജ് ജേക്കബ്, സജി ജോസഫ്, ബിജു പുന്നത്താനം സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക