|    Jun 19 Tue, 2018 2:58 am

ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തെ വിഷലിപ്തമാക്കുന്നു: യു ആര്‍ സഭാപതി

Published : 10th January 2017 | Posted By: fsq

 

കാസര്‍കോട്: ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തെ വിഷലിപ്തതമാക്കുകയാണെന്ന് എഐസിസി കോ-ഓഡിനേറ്റര്‍ യു ആര്‍ സഭാപതി പറഞ്ഞു. പുതിയ ബസ്സ്റ്റാന്റിലെ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ അജണ്ടകളുമായി ബിജെപി രംഗത്തിറങ്ങുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമമന്ദിരം നിര്‍മിക്കുന്ന് പറഞ്ഞ് വര്‍ഗീയത ഇളക്കിവിട്ടു. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാറിന്റെ നടപടിയോടെ നവംബര്‍ എട്ട് മുതല്‍ രാജ്യം അരക്ഷിതാവസ്ഥയിലാണ്. മുംബൈ നഗരത്തില്‍ മാത്രം 500 കോടി രൂപയുടെ നഷ്ടമാണ് പ്രതിദിനം. അധികാരത്തില്‍ എത്തി 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരുമെന്നും ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടുകളില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി മൂന്ന് വര്‍ഷമായിട്ടും വാഗ്ദാനം നിറവേറ്റിയില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തുമ്പോള്‍ എല്ലാം മഞ്ഞുരുകുന്നു. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാ ണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി കുഞ്ഞിക്കണ്ണന്‍, പി രാമകൃഷ്ണന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി ഗംഗാധരന്‍ നായര്‍, പി എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡ്‌ലു, എ ഗോവിന്ദന്‍ നായര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss