|    Dec 11 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയില്‍ നിന്ന് മുസ്‌ലിം നേതാക്കള്‍ രാജിവച്ചു

Published : 6th December 2018 | Posted By: kasim kzm

ഇന്‍ഡോര്‍: യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപി വിട്ടു. ബിജെപിയുടെ റാവു നഗര്‍ വൈസ് പ്രസിഡന്റ് സോനു അന്‍സാരി, മഹാറാണ പ്രതാപ് മണ്ഡല്‍ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍ മേമന്‍, ഇന്‍ഡോറിലെ മൈനോറിറ്റി സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് ബിജെപി വിട്ടത്.
തിരഞ്ഞെടുപ്പിലെ വിജയം മാത്രം മുന്‍നിര്‍ത്തി മതവിഭാഗങ്ങളെ വേര്‍തിരിച്ച് ആദിത്യനാഥ് നടത്തുന്ന പ്രസ്താ—വനയില്‍ മനംമടുത്താണ് പാര്‍ട്ടി വിടുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ശിവരാജ് സിങ് ചൗഹാന്റെ വികസന നേട്ടങ്ങള്‍ നിരത്തി തങ്ങള്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് സംസ്ഥാനത്തെത്തി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങിനും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി മൈനോറിറ്റി സെല്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് നസീര്‍ ഷാ പറഞ്ഞു. ജനങ്ങളുടെ പൊതുവികാരത്തെ എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ ബാധിക്കുന്നത് എന്ന് കത്തിലൂടെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റൗവില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്. അവര്‍ (കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്‌റംഗ്ബലിയെ ഒപ്പംനിര്‍ത്താം എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന. പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുസ്‌ലിം വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് യോഗി ആദിത്യനാഥ് സംസാരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശം.
കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്കു വേണ്ടി പാടുപെടുകയാണ്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ തങ്ങളുടെ മതത്തില്‍ നിന്നുപോലും ഞങ്ങളെ അകറ്റിനിര്‍ത്താന്‍ കാരണമായെന്ന് അമന്‍മേമന്‍ പ്രതികരിച്ചു. ആദിത്യനാഥിനെപ്പോലുള്ളവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ സ്വന്തം മതത്തില്‍പ്പെട്ടവരുടെ ഇടയില്‍ പോയി വോട്ട് ചോദിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇനി ബിജെപിക്കൊപ്പം നില്‍ക്കില്ല. പാര്‍ട്ടി വിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss