|    Jan 19 Thu, 2017 1:52 am
FLASH NEWS

ബിജെപിയില്‍ നിന്ന് കേരളത്തെ ശുദ്ധീകരിക്കണം: മണിശങ്കര്‍ അയ്യര്‍

Published : 28th September 2016 | Posted By: Navas Ali kn

iyyar

ബിജെപിയില്‍ നിന്ന് കേരളത്തെ ശുദ്ധീകരിക്കണമെന്ന് മുന്‍കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. മുസ്‌ലിംകളെ ശുദ്ധീകരിക്കലാണ് തങ്ങളുടെ ചുമതലയെന്നാണ് നരേന്ദ്ര മോദി പറയുന്നത്. എന്നാല്‍ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എഫ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴികോട് ബിജെപി ദേശീയ കൌണ്‍സിലിനെത്തിയ നരേന്ദ്ര മോദി മുസ്‌ലിംകളെ ശുദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മോദിയുടെ പാര്‍ട്ടിയില്‍ നിന്നാണ് കേരളത്തെ രക്ഷിക്കേണ്ടത് – മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. സവര്‍ക്കറിന്റെ ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രമാണ് മോദിയുടേതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി തുടങ്ങിയവരും  സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 318 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക