|    Jan 23 Mon, 2017 6:00 am
FLASH NEWS

ബിജെപിയില്‍ കലാപം; നേതൃത്വം തന്നെ സഹായിച്ചില്ലെന്ന് ശ്രീധരന്‍ പിള്ള

Published : 23rd May 2016 | Posted By: sdq

bjp-flag

കേരളത്തില്‍ താമരവിരിഞ്ഞതോടെ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെതി. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ തന്നെ നേതൃത്വം സഹായിച്ചില്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ പരാതി. നേതാക്കളോ കേന്ദ്ര മന്ത്രിമാരോ താന്‍ മത്സരിച്ച മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയില്ല. നേതാക്കള്‍ സഹകരിച്ചിരുന്നെങ്കില്‍ താന്‍ മണ്ഡലത്തില്‍ വിജയിക്കുമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ കൂടെ നിന്ന് പിന്തുണച്ചപ്പോള്‍ ബിജെപി നേതാക്കള്‍ തന്നെ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തനെതിരെ നേരത്തെ തന്നെ ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയും മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കൃഷ്ണകുമാര്‍ തന്നെ തോല്‍പ്പിക്കാനായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം.
പാലക്കാട് മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് പരിന്നില്‍ ജില്ലാ സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ശോഭയുടെ പരാതി. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്് ശോഭ പരാതിയും നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 663 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക