|    Feb 23 Fri, 2018 8:07 pm
FLASH NEWS

ബിജെപിയിലേക്ക് ചോര്‍ച്ച; ആന്റണിയെ തള്ളി രമേശ് ചെന്നിത്തല

Published : 30th January 2017 | Posted By: fsq

 

തൊടുപുഴ: നമ്മുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി ചോര്‍ത്തുന്നുവെന്ന എ കെ ആന്റണിയുടെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആ പ്രസ്താവന പൂര്‍ണമായും തള്ളികളയുന്നതായി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് രമേശ് പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നതും മതേരത്വമാണ്. അതിനാല്‍ അത്തരം പ്രസ്താവനകളോടു യോജിക്കാനാവില്ല.ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകല്‍ കോണ്‍ഗ്രസുകാരായും  രാത്രി ആര്‍.എസ്.എസ്. പ്രവര്‍ത്തനവുമാണെന്നു ആന്റ്ണി  പറഞ്ഞെന്ന് ചല മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റു ആ വാര്‍ത്ത നിഷേധിച്ചുവെന്നും അദേഹം പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ്.സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കും. സംസ്ഥാനത്തെ 123 വില്ലേജുകളും പിരിസ്ഥിതി ലോല മേഖലയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് കര്‍ഷകരോടുള്ള വഞ്ചനയാണ്.മുണ്ടക്കയം കൂട്ടിക്കലിലെ സ്വകാര്യ വ്യക്തിയുടെ പാറമടയുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ പാറമട പരിസ്ഥിതി ലോല മേഖലയിലാണെന്ന് ചൂണ്ടിക്കാട്ടി അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. റാന്നി അരുവാപുരത്തെ പാറമടയുമായുള്ള കേസില്‍ 123 വില്ലേജുകളും പിരിസ്ഥിതിലോല മേഖലയിലാണെന്ന് ഹൈക്കോടതിയില്‍ സ ര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.എന്നാല്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ യു. ഡി.എഫ്.സര്‍ക്കാരിന്റെ അതേ നിലപാടാണ് കസ്തൂരിരംഗന്‍ വിഷയത്തില്‍ സര്‍ക്കാരിന് ഉള്ളതെന്നാണ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സഭയോട് കാട്ടിയ അനാദരവും അവഹേളനവുമാണ്.കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്രം ഉടന്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss