|    Sep 24 Mon, 2018 1:16 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയിലെ മുസ്‌ലിം നേതാക്കള്‍ക്കു നിരാശ

Published : 30th January 2017 | Posted By: fsq

 

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് നിരാശ. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാവാന്‍ ആഗ്രഹിച്ച പാര്‍ട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ക്കു മാത്രമാണ് സീറ്റ് നല്‍കിയത്. സംസ്ഥാനത്തെ 60 മണ്ഡലങ്ങളില്‍ 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള ലിലോങ് മണ്ഡലത്തില്‍ മാത്രമാണു മുസ്‌ലിം സ്ഥാനാര്‍ഥി. എം ഡി അന്‍വര്‍ ഹുസയ്ന്‍ എന്ന സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി ഇവിടെ നിര്‍ദേശിച്ചത്. 18 സീറ്റുകളിലെങ്കിലും മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമാണ്. കെജ്‌റാന്‍ മണ്ഡലത്തില്‍ മല്‍സരിക്കണമെന്നാഗ്രഹിച്ചിരുന്ന മണിപ്പൂര്‍ ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് എം ഡി സലാം ഖാന്‍ പാര്‍ട്ടി നിലപാടില്‍ നിരാശ രേഖപ്പെടുത്തി. സംസ്ഥാനത്തെ യഥാര്‍ഥ സാഹചര്യം പരിഗണിക്കാതെയാണു പാര്‍ട്ടി സീറ്റുകള്‍ നല്‍കിയത്. ഒരു യോഗ്യതയും കണക്കിലെടുത്തിട്ടില്ല. എന്തുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്നു കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ വ്യക്തമാക്കിയിട്ടുമില്ല- അദ്ദേഹം പറഞ്ഞു. ആറ് മാസം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എം ഐ ഖാന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെജ്‌രാഗ് മണ്ഡലത്തില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തീരുമാനിച്ചു. അതുപോലെ ന്യൂനപക്ഷ മോര്‍ച്ച വൈസ് പ്രസിഡന്റ് എം ഡി ഹബീബുറഹ്മാന്‍ ജെഡിയു സ്ഥാനാര്‍ഥിയായ വാഗ്ബായ് മണ്ഡലത്തിലും മല്‍സരിക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ സബ്‌സാത് സബ്കാവികാസ് മുദ്രാവാക്യത്തില്‍ വിശ്വസിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പിന്നീടാണ് ബിജെപി ഹിന്ദു സംഘടനയാണെന്ന് ബോധ്യപ്പെട്ടതെന്നും രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss