|    Oct 18 Wed, 2017 6:46 pm
FLASH NEWS

വികസനത്തിന് ബിജെപി ഭരിക്കണം; വിഎസ്ഡിപിയുടെ യാത്രയ്ക്ക് രക്ഷാധികാരിയാവും: ജി മാധവന്‍നായര്‍

Published : 6th October 2015 | Posted By: TK

തിരുവനന്തപുരം: വി.എസ്.ഡി.പിയുടെ സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരിയായി ഐഎസ്ആര്‍ഒ മുന്‍ചെയര്‍മാന്‍ ജി മാധവന്‍നായര്‍. രാഷ്ട്രത്തിന്റെ പുരോഗതിക്ക് വേണ്ടി നല്ല ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി.അതുകൊണ്ട് ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തനിക്ക് താല്‍പ്പര്യം.

കേരളം മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് വികസനകാര്യങ്ങളില്‍ പുറകിലാണ്.ഇപ്പോഴുള്ള ഭരണസംവിധാനത്തിലൂടെ ഒന്നും നേടാനാകില്ല. നല്ല പ്രതിനിധികളെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ വിഎസ്ഡിപി പോലുള്ള സംഖ്യം ആവശ്യമാണ്. തനിക്ക് രാഷ്ട്രീയതാല്‍പ്പര്യങ്ങളില്ല. സമത്വ മുന്നേറ്റയാത്രയുടെ രക്ഷാധികാരിയാകണമെന്ന നിര്‍ദേശമുണ്ടെന്നും ബിജെപിയുമായി മുന്നോട്ട് പോകാനാണ് താല്‍പ്പര്യമെന്നും ജി.മാധവന്‍ നായര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക