|    Nov 17 Sat, 2018 5:43 am
FLASH NEWS
Home   >  Todays Paper  >  page 10  >  

‘ബിജെപിക്ക് ബദല്‍ സൃഷ്ടിക്കുന്നതില്‍ ഇടതുപക്ഷ പങ്ക് നിര്‍ണായകം’

Published : 7th August 2018 | Posted By: kasim kzm

മലപ്പുറം: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര ബദലും സര്‍ക്കാരും രൂപീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് ഐഎന്‍എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍.
മലപ്പുറം പ്രസ് ക്ലബ്ബിന്റെ അതിഥി പരിചയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നതും കൂറുമാറാത്തതുമായ കക്ഷികള്‍ ഇടതു പാര്‍ട്ടികളാണ്. ഇക്കാര്യത്തില്‍ അവരോളം വിശ്വസിക്കാവുന്ന മറ്റൊരു പാര്‍ട്ടിയും ഇന്ത്യയിലില്ല. സീറ്റുകളുടെ കാര്യത്തില്‍ കുറവുണ്ടെങ്കിലും നിലപാടിന്റെ കാര്യത്തില്‍ അവര്‍ എന്നും മുന്നില്‍ തന്നെയാണ്. മോദി പ്രധാനമന്ത്രിയാവുമ്പോഴും ശക്തമായ നിലപാടുമായാണ് കേരളത്തില്‍ ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായിയും മുന്നോട്ടുപോവുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം തൂത്തുവാരും. കൂട്ടുകക്ഷി ഭരണമാണ് ഇനി ഇന്ത്യയില്‍ പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസ്സിനൊപ്പം മമതയും മായാവതിയും എല്ലാം ഒരുമിക്കേണ്ടിവരും. ഫാഷിസത്തെ തടയാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്- അദ്ദേഹം പറഞ്ഞു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, വൈസ് പ്രസിഡന്റ് സി എച്ച് മുസ്തഫ, സംസ്ഥാന സെക്രേട്ടറിയറ്റംഗം അന്‍വര്‍ സാദത്ത്, ജില്ലാ പ്രസിഡന്റ് സമദ് തയ്യില്‍, സെക്രട്ടറിമാരായ സി പി അബ്ദുല്‍ വഹാബ്, റഹ്്മത്തുല്ല ബാവ, പ്രസ്‌ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, വൈസ് പ്രസിഡന്റ് കെ പി ഒ റഹ്്മത്തുല്ല, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗം സമീര്‍ കല്ലായി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss