|    Mar 27 Mon, 2017 10:27 am

ബിജെപിക്ക് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി; പ്രജ്ഞാസിങും രാജ്‌നാഥും ഒന്നിച്ചുള്ള ചിത്രം ദിഗ്‌വിജയ് സിങ് പുറത്തുവിട്ടു

Published : 10th July 2016 | Posted By: SMR

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാസിങ് ഠാക്കൂറിനെ ബിജെപി നേതാവ് രാജ്‌നാഥ് സിങ് സന്ദര്‍ശിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച തെളിവും അദ്ദേഹം പുറത്തുവിട്ടു. രാജ്‌നാഥ് സിങും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പ്രജ്ഞാസിങും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പ്രജ്ഞാസിങ് ഠാക്കൂറിനെ രണ്ട് ബിജെപി നേതാക്കളും അംഗീകരിക്കുന്നുണ്ടോ? ദയവായി പ്രതികരിക്കുമോ? ദിഗ്‌വിജയ് സിങ് ചോദിച്ചു.
എന്നാല്‍ എപ്പോഴാണു പ്രജ്ഞാസിങും ബിജെപി നേതാക്കളും ഒരുമിച്ചിരിക്കുന്ന ചിത്രം എടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രജ്ഞാസിങിനെ രാജ്‌നാഥ് സിങ് 2008ല്‍ സന്ദര്‍ശിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണു ദിഗ്‌വിജയ് സിങ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കുമൊത്ത് ദിഗ്‌വിജയ് സിങ് വേദി പങ്കിട്ടതിനെ ബിജെപി വിമര്‍ശിച്ചിരുന്നു. സാക്കിര്‍ നായിക്കിനെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരുന്നതിനിടെയായിരുന്നു ബിജെപിയുടെ വിമര്‍ശനം.
സാക്കിര്‍ നായിക്കുമായി വേദി പങ്കിട്ടതിനെ സിങ് ന്യായീകരിച്ചു. നായിക്കിനെതിരേ കേസൊന്നും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക