|    Nov 19 Mon, 2018 11:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപിക്ക് കേരളത്തില്‍ അനന്തസാധ്യത: ശ്രീധരന്‍ പിള്ള

Published : 7th August 2018 | Posted By: kasim kzm

കാസര്‍കോട്: കേരളത്തില്‍ ബിജെപിക്ക് അനന്തസാധ്യതകളാണ് ഉള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2020ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം നടത്തും. എന്‍ഡിഎ മുന്നണി വികസിപ്പിക്കും. പുതിയ കക്ഷികള്‍ മുന്നണിയില്‍ അണിനിരക്കും. മറ്റു മുന്നണികളില്‍ മനം മടുത്ത കക്ഷികള്‍ എന്‍ഡിഎയില്‍ ചേ രും.
അതേസമയം പി സി തോമസിന്റെയും വെള്ളാപ്പള്ളി നടേശന്റെയും നേതൃത്വത്തിലുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ മുന്നണി വിടാന്‍ തയ്യാറായിട്ടുണ്ടെന്ന ചോദ്യത്തോട് അദ്ദേഹം വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുവരുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപിയിലെ ചേരിപ്പോരല്ല, തന്നെ അധ്യക്ഷനാക്കിയത് അമിത് ഷായാണെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss