|    Dec 15 Sat, 2018 12:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമായെന്ന് മുഖ്യമന്ത്രി

Published : 30th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ സമരരീതി കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് അംഗീകരിക്കുന്നില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നതാണ് സമരത്തില്‍നിന്നുള്ള അവരുടെ പിന്മാറ്റത്തില്‍ നിന്ന് വ്യക്തമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ബിജെപി ശബരിമലയില്‍ നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്കു മാറ്റിയത് നന്നായെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒരുപാട് സമരങ്ങള്‍ സാധാരണ നടക്കാറുണ്ട്. അതില്‍ പുതുമയൊന്നുമില്ല.
സമൂഹം അംഗീകരിക്കാത്ത കാര്യങ്ങള്‍ ആരുന്നയിച്ചാലും അവര്‍ക്ക് അധികം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതാണ് ബിജെപിയുടെ അനുഭവം തെളിയിക്കുന്നത്. അതേ അനുഭവം ഇതിന്റെ തുടര്‍ച്ചയായി യുഡിഎഫിനും ഉണ്ടാവും. കെ സുരേന്ദ്രന്റെ കേസ് പരിഗണിക്കലല്ല തന്റെ ഓഫിസിന്റെ ജോലിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss