|    May 27 Sat, 2017 12:31 am
FLASH NEWS

ബിജെപിക്കൊപ്പം മാണി പോയാല്‍ ധൃതരാഷ്ട്രാലിംഗനം പോലെയാവും

Published : 7th August 2016 | Posted By: SMR

പാലക്കാട്: കെ എം മാണിയും മകനും ബിജെപിക്കൊപ്പം പോയാല്‍ അത് ധൃതരാഷ്ട്രാലിംഗനം പോലെയാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അവസാനം പാര്‍ട്ടിയില്‍ മാണിയും മകനും മാത്രമാവും. മാണിയെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്നും കോടിയേരി പറഞ്ഞു. ഇടതുപക്ഷവുമായി സഹകരിക്കുന്ന പല പാര്‍ട്ടികളുമുണ്ട്. അവരെപോലും മുന്നണിയിലെടുക്കുന്ന കാര്യം ചര്‍ച്ചയിലില്ല. രാഷ്ട്രീയകക്ഷികളെ മുന്നണിയിലെടുത്ത് ഭരണം വിപുലീകരിക്കാന്‍ ശ്രമിക്കില്ല. ബാര്‍ കോഴ കേസ് അതിന്റെ വഴിക്കു തന്നെ നീങ്ങുമെന്നും കോടിയേരി പറഞ്ഞു. പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ ബംഗാള്‍ ഐക്യദാര്‍ഢ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day