|    Jun 20 Wed, 2018 7:46 am
Home   >  Todays Paper  >  page 7  >  

ബിജെപിക്കൊപ്പം മല്‍സരിക്കാനില്ല: ശിവസേന

Published : 7th June 2018 | Posted By: kasim kzm

മുംബൈ: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി—ക്കൊപ്പം മല്‍സരിക്കാനില്ലെന്നു ശിവസേന. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച ബുധനാഴ്ച നിശ്ചയിച്ചിരിക്കെയാണു മുഖപത്രമായ “സാമ്‌ന’യിലെ ലേഖനത്തിലാണ് ശിവസേന ബിജെപിക്കെതിരായ നിലപാട് കടുപ്പിച്ചത്.
സഖ്യകക്ഷികള്‍ ഓരോന്നായി വഴിപിരിഞ്ഞു പോകുന്ന സാഹചര്യത്തിലാണ് അമിത് ഷാ സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍ എന്ന പേരില്‍ അനുരഞ്ജന വഴിയിലേക്കു വന്നത്. രാജ്യത്തെ പ്രമുഖരെയും രാഷ്ട്രീയ നേതാക്കളെയും കണ്ട് ചര്‍ച്ച നടത്തുന്നതു തുടരുകയാണ് അമിത് ഷാ. ഇതിന്റെ ഭാഗമായാണ് മുംബൈയിലെത്തിയത്.
എന്നാല്‍ കൂടിക്കാഴ്ചയ്ക്കു മുമ്പു തന്നെ സഖ്യത്തിനില്ലായെന്നു പ്രഖ്യാപിച്ച് ബിജെപി ദേശീയ അധ്യക്ഷനെ ചൊടിപ്പിച്ചിരിക്കുകയാണു ശിവസേന. സഖ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ വൈകിപ്പോയെന്നും ഇതിന് നാലു വര്‍ഷങ്ങളും കുറച്ചധികം തിരഞ്ഞെടുപ്പ് തോല്‍വികളും ബിജെപിക്ക് വേണ്ടി വന്നെന്നും ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ലേഖനത്തില്‍ പറയുന്നു. അമിത് ഷാ നടത്തുന്ന സമ്പര്‍ക്ക പരിപാടിയെ “സാമ്‌ന’ എഡിറ്റോറിയല്‍ പരിഹസിക്കുകയും ചെയ്തു. അമിത് ഷാ രാജ്യത്ത് പര്യടനം നടത്തുമ്പോള്‍ മോദി വിദേശത്ത് പര്യടനം നടത്തുകയാണെന്നു ലേഖനം കുറ്റപ്പെടുത്തി. സാധാരണക്കാരുമായി അകന്നുപോയ പാര്‍ട്ടിയാണു ബിജെപി. അതിനുള്ള കരണം അവര്‍ തന്നെ പരിശോധിച്ചു കണ്ടെത്തണമെന്നും “സാമ്‌ന’ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss