|    Oct 23 Mon, 2017 6:31 am
Home   >  Todays Paper  >  page 7  >  

ബിജെപിക്കെതിരേ വിശാലസഖ്യത്തിന് ശ്രമിക്കും : തരുണ്‍ ഗൊഗോയ്

Published : 31st May 2017 | Posted By: fsq

 

ഗുവാഹത്തി: ബിജെപിയുടെ ജൈത്രയാത്ര തടയാന്‍ വിശാല മതനിരപേക്ഷ സഖ്യത്തിനു വേണ്ടിയുള്ള യത്‌നം കോണ്‍ഗ്രസ് ആരംഭിക്കുമെന്ന് പാര്‍ട്ടി നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ്. വിഭജിക്കപ്പെട്ട പ്രതിപക്ഷത്തിന് ബിജെപിയെ തടയാനാവില്ല. ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണപരിഷത്തുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ്സിന് തുറന്ന മനസ്സാണ്. പ്രതിപക്ഷം വിഭജിച്ചതിനാലാണ് ബിജെപിയും നരേന്ദ്രമോദിയും തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കാരണം. പ്രതിപക്ഷം ഒന്നിക്കേണ്ട സമയമായി-അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി ഒറ്റയാള്‍ പ്രകടനം നടത്തുകയാണ്. ചിലപ്പോള്‍ മാത്രമേ ഒരാളെ വിഡ്ഡിയാക്കാനാവൂ. എപ്പോഴും അത് സാധിക്കില്ല. സാഹചര്യങ്ങള്‍ ഭാവിയില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ പിറവിയിലേക്ക് നയിക്കും. പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരുമ ഇന്ദിരാഗാന്ധിക്കെതിരായി അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ ജനത കണ്ടതാണ്. ജനങ്ങള്‍ക്ക് ബിജെപി ഭരണത്തില്‍ അമര്‍ഷമുണ്ട്. അത് ക്രമേണ വളര്‍ന്നുവരുന്ന ഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കും-ഗൊഗോയ് പറഞ്ഞു..

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക