|    Jan 16 Mon, 2017 6:32 pm

ബിജെപിക്കെതിരേ ആഞ്ഞടിച്ച് സീതാറാം യെച്ചൂരി; ഹിന്ദുത്വ ഫാഷിസത്തിനെതിരേ ജനം വിധിയെഴുതും

Published : 14th May 2016 | Posted By: SMR

കൊയിലാണ്ടി: ബിജെപിക്കും സംഘപരിവാറിനുമെതിരേ ആഞ്ഞടിച്ച് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ദാസന്റെ തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഹിന്ദുത്വ ഫാഷിസത്തിനെതിരേ ആഞ്ഞടിച്ചത്.
ജനങ്ങള്‍ നേരിടുന്ന വന്‍ വിപത്ത് സംഘപരിവാറിന്റെ അക്രമണോല്‍സുകതയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും മോദി ഭരണത്തില്‍ രക്ഷയില്ല. ജാര്‍ഖണ്ഡില്‍ ബീഫ് കച്ചവടക്കാരെ കൊല്ലുന്നു. വീട്ടില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചവരെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു. ഇതാണ് ബിജെപിയുടെ ന്യൂനപക്ഷ സമീപനം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ അഫ്‌സല്‍ഗുരു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തെന്നാരോപിച്ച് കനയ്യകുമാറിനെയും കൂട്ടുകാരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. എന്നാല്‍ അഫ്‌സല്‍ ഗുരുവിനെ പ്രകീര്‍ത്തിക്കുന്ന പിഡിപിയുമായി ജമ്മുകശ്മീരില്‍ അധികാരം പങ്കുവെക്കാന്‍ ബിജെപിക്കു മടിയില്ല. അംബേദ്കറുടെ 125ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ മറുഭാഗത്ത് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ അംബേദ്കര്‍ ചിന്തകനായ വിദ്യാര്‍ഥി രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് നയിച്ചു. കേരളത്തില്‍ ജാതിനശീകരണത്തിന്റെ വക്താവായ നാരായണഗുരുവിനെ ഉപയോഗപ്പെടുത്തി അധികാരത്തിലെത്താന്‍ നോക്കുകയാണ് മോദി. ഇത്തരത്തില്‍ അധികാരം നേടാന്‍ എന്തു ഹീനമാര്‍ഗവും ഉപയോഗിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ മതേതരവാദികള്‍ ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നാണ് എനിക്ക് മനസ്സിലാവുന്നത്-അദ്ദേഹം പറഞ്ഞു. ഇ കെ അജിത്ത് അധ്യക്ഷതവഹിച്ചു. സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്‍, പി വിശ്വന്‍, സ്ഥാനാര്‍ഥി കെ ദാസന്‍, മുഹമ്മദ് റിയാസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക