|    Dec 19 Wed, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിക്കെതിരായ ശബ്ദരേഖ വ്യാജം: കോണ്‍ഗ്രസ് എംഎല്‍എ

Published : 22nd May 2018 | Posted By: kasim kzm

ബംഗളൂരു: എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി പാര്‍ട്ടി എംഎല്‍എയുടെ വിവാദ വെളിപ്പെടുത്തല്‍. ബിജെപി—ക്കെതിരേ കോണ്‍ഗ്രസ് ആയുധമാക്കിയ കൈക്കൂലി വാഗ്ദാന ഓഡിയോ ടേപ്പ് വ്യാജമാണെന്നാണു കര്‍ണാടകയിലെ യെല്ലാപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ശിവ്‌റാം ഹെബ്ബാര്‍ വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയെ ഫോണില്‍ വിളിച്ചു സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തരത്തിലാണു ശബ്ദരേഖ ചാനലുകളിലൂടെ പ്രചരിച്ചത്.
വിശ്വാസ വോട്ടെടുപ്പിന് മുമ്പു തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ എന്ന പേരില്‍ കോണ്‍ഗ്രസ്സും ജെഡിഎസും പുറത്തുവിട്ട നിരവധി ശബ്ദരേഖകളിലൊന്നാണിത്. ബിജെപി നേതാക്കള്‍ 100 കോടി രൂപയും മന്ത്രിസ്ഥാനവും വരെ വാഗ്ദാനം ചെയ്യുന്നതാണ് ഇതിലുണ്ടായിരുന്നത്.ഹെബ്ബാറിനു കോടിക്കണക്കിന് രൂപ നല്‍കാമെന്നും അദ്ദേഹത്തെ കേസുകളില്‍ നിന്നൊഴിവാക്കാമെന്നും തന്റെ ഭാര്യയോടു പറയുന്ന ഓഡിയോ ടേപ്പാണ് വ്യാജമെന്ന് ഇപ്പോള്‍ ശിവ്‌റാം പറയുന്നത്.
ഇതു വ്യാജമാണെന്നും തന്റെ ഭാര്യയെ അങ്ങനെ ബിജെപി നേതാക്കളാരും വിളിച്ചു സംസാരിച്ചിട്ടില്ലെന്നുമാണു ഹെബ്ബാറിന്റെ വെളിപ്പെടുത്തല്‍. ഇത്തരമൊരു ഓഡിയോ ക്ലിപ് ടെലിവിഷന്‍ ചാനലുകളിലൂടെ പ്രചരിക്കുന്ന കാര്യം താന്‍ വൈകിയാണ് അറിഞ്ഞതെന്നും ഫേ—സ്ബുക്ക് കുറിപ്പില്‍ ഹെബ്ബാര്‍ പറഞ്ഞു.തൊട്ടുപിന്നാലെ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി. കള്ളം പറഞ്ഞ് എന്തും സാധിക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ലജ്ജിക്കുന്നതായാണു മാളവ്യ പ്രതികരിച്ചത്. അതിനിടെ, ഓഡിയോ ടേപ്പ് യഥാര്‍ഥമാണെന്നും ഫോറന്‍സിക് പരിശോധന നടത്താന്‍ ബിജെപിയെ വെല്ലുവിളിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി എസ് ഉഗ്രപ്പ പ്രതികരിച്ചു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ഉഗ്രപ്പയാണ് ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടത്.
അതേസമയം, കര്‍ണാടകയിലെ ഒരു മീഡിയ സ്ഥാപനം നടത്തിയ സ്റ്റിങ് ഓപറേഷന്റെ ഭാഗമായുള്ള ശബ്ദരേഖയാണിതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇത് ശിവ്‌റാം ഹെബ്ബാറിന്റെ ഭാര്യയാണെന്നു ഞങ്ങള്‍ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല. ഫോണ്‍ സംഭാഷണത്തിലെ ബിജെപി നേതാക്കള്‍  അതു ഹെബ്ബാറിന്റെ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് ഓഡിയോ ടേപ്പ് പുറത്തുവിട്ട ഉഗ്രപ്പയുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss