|    May 25 Thu, 2017 7:57 pm
FLASH NEWS

ബിജെപിക്കാരന്റെ മരണം: ജില്ലാ മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

Published : 15th August 2016 | Posted By: SMR

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ നരാഹിയില്‍ ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിനോദ് റായി (38) എന്ന ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റിനേയും പോലിസ് സൂപ്രണ്ടിനേയും യു പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ബല്ലിയ ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ്‌കുമാര്‍, പോലിസ് സൂപ്രണ്ട് എം കെ ഝാ എന്നിവരെയാണ് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പതിവ് പരിശോധനയ്ക്കിടെ പോലിസ്, ഒരു വാഹനത്തില്‍ അഞ്ചു പശുക്കളെ കടത്തിയതിന് ബിജെപി പ്രവര്‍ത്തകന്‍ ചന്ദ്രാമ യാദവിനും മറ്റു ചിലര്‍ക്കുമെതിരേ കേസെടുത്തിരുന്നു. ഇതിനെതിരേ ബിജെപി എംഎല്‍എ ഉപേന്ദ്ര തിവാരിയുടെ നേതൃത്വത്തില്‍ നരാഹി പോലിസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ഇവരെ ബലം പ്രയോഗിച്ച് മാറ്റാന്‍ പോലിസ് ശ്രമിച്ചു. തുടര്‍ന്നുണ്ടായ കല്ലേറിലാണ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day