|    Jul 22 Sun, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജു വധം: മൂന്ന് പ്രതികള്‍ക്ക് ജാമ്യം; അഞ്ചു പേരുടെ അപേക്ഷ തള്ളി

Published : 28th September 2017 | Posted By: fsq

 

കൊച്ചി: ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്ന കേസിലെ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എട്ടാം പ്രതി വി പി പ്രജീഷ്, ഒമ്പതാംപ്രതി നൈജു, 10ാംപ്രതി ഷാന്‍കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ഒന്നാംപ്രതി റിനീഷ്, രണ്ടാം പ്രതി അനൂപ്, മൂന്നാംപ്രതി സത്യന്‍, അഞ്ചാംപ്രതി ബിജിലേഷ്, ഏഴാംപ്രതി ജിതിന്‍ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നും ജാമ്യത്തില്‍ വിട്ടാല്‍ വിചാരണ തടസ്സപ്പെടുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12ാം പ്രതിയായ ബിജുവിനെ 2017 മെയ് 12നാണ് ഒരുസംഘം കൊലപ്പെടുത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss