|    Dec 14 Fri, 2018 8:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറന്റ്

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലെറ്റ ര്‍ഹെഡില്‍ വ്യാജരേഖ നിര്‍മിച്ചുവെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറന്റ് അയക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബര്‍ 6ന് ബിജുവിനെ ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് വാറന്റ് അയക്കാനാണ് സിജെഎം എ എസ് മല്ലികയുടെ ഉത്തരവ്.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജമായ വിവരങ്ങള്‍ സ്‌കാന്‍ ചെയ്ത് ചേര്‍ത്ത് സോളാര്‍ തട്ടിപ്പിനു വേണ്ടി വ്യാജനിര്‍മാണം നടത്തിയെന്നാണ് കേസ്.
സൗരോര്‍ജവും കാറ്റാടിയന്ത്രവും ഉപയോഗിച്ച് വൈദ്യുതി നിര്‍മിച്ച് വൈദ്യുതി പ്രശ്‌നം പരിഹരിക്കുമെന്ന് അവകാശപ്പെട്ട് സ്വിസ് സോളാര്‍ ടെക്‌നോളജി എന്ന പേരില്‍ ബിജുവിന്റെ ഉടമസ്ഥതയില്‍ ഒരു കമ്പനി നടത്തിവന്നിരുന്നു. ഈ കമ്പനിയുടെ മറവില്‍ തട്ടിപ്പു നടത്തുന്നതിന് വ്യാജരേഖ നിര്‍മിച്ചുവെന്ന് ആരോപിച്ച് തമ്പാനൂര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 ജനുവരി 1നാണ് പ്രത്യേക അന്വേഷണസംഘം കേസില്‍ ബിജുവിനെ മാത്രം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss