|    Jun 29 Thu, 2017 5:42 am
FLASH NEWS
Home   >  Kerala   >  

ബിജു രമേശിനെതിരായ മാനനഷ്ടക്കേസ്: 10 കോടി വേണ്ട 20 ലക്ഷം മതി:മാണി

Published : 22nd October 2016 | Posted By: mi.ptk

km-mani

തിരുവനന്തപുരം:ബാര്‍കോഴക്കേസില്‍ ബാറുടമ ബിജു രമേശിനെതിരായി നല്‍കിയ മാനനഷ്ടക്കേസില്‍ നിന്നും കെഎം മാണി പിന്മാറുന്നു. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട രൂപയില്‍ മാണി ഇളവ് വരുത്തി. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10 കോടി രൂപ മാണി  20 ലക്ഷമായി കുറച്ചു. കോടതിയില്‍ നല്‍കിയ പുതിയ ഹരജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ കോടതി ചിലവായ 15 ലക്ഷം രൂപ കെട്ടിവക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് രണ്ടാം തുടരന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് നീക്കം.
കഴിഞ്ഞ മാര്‍ച്ചിലാണ് ബിജു രമേശിനെതിരെ കെഎം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ബാര്‍ കോഴ ആരോപണം തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചൂണ്ടികാട്ടിയായിരുന്നു ഹരജി നല്‍കിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക