|    Jun 24 Sun, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജുവിന്റെ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതം: കേരളാ കോണ്‍ഗ്രസ്

Published : 14th February 2018 | Posted By: kasim kzm

കോട്ടയം: ബാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വൈകി വന്ന കുറ്റസമ്മതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ഡോ. എന്‍ ജയരാജ് എംഎല്‍എ. ബാര്‍ കേസിന്റെ തുടക്കത്തില്‍ തന്നെ ഇത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്നു പലതവണ തങ്ങള്‍ ആവര്‍ത്തിച്ചതാണ്. ചില ബാഹ്യശക്തികളുടെ പരപ്രേരണയാണെന്നു വെളിപ്പെടുത്തിയ വ്യക്തിയും അന്ന് പറഞ്ഞതാണ്. തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്പോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി ആരുടെയെല്ലാം പേരുകള്‍ വെളിപ്പെടുത്തുമെന്നു കാലം തെളിയിക്കും. ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു വ്യക്തിയെ ബാറുകള്‍ തുറക്കുകയെന്ന സ്വന്തം താല്‍പര്യത്തിനു വേണ്ടി മാത്രം പൊതുമധ്യത്തില്‍ ആരോപണവിധേയനാക്കിയവര്‍ക്കു കാലം മാപ്പു നല്‍കട്ടെയെന്നാണു തങ്ങള്‍ക്കു പറയാനുള്ളത്. അടുത്ത കാലത്തു പലരുടെയും പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കു കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടും. ഭാഷയുടെ രീതി വ്യത്യസ്തമാണെങ്കിലും ആശയങ്ങളിലെ സാമ്യം ആരെയും അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss