|    Aug 23 Wed, 2017 9:06 pm
FLASH NEWS

ബിജുവിനെ ഗായകനാക്കിയത് കദന ജീവിതം

Published : 11th July 2016 | Posted By: SMR

തൊടുപുഴ: ബിജുവിനെ ഗായകനാക്കിയത് കദന ജീവിതം.മൂളിപ്പാട്ടല്ലാതെ മറ്റൊന്നും ഇന്നോളം പാടിയിട്ടില്ലാത്ത ഉടുമ്പഞ്ചോല കുത്തുങ്കല്‍ കുമ്പളാംകുന്നേല്‍ ബിജുജോസഫാ(39)ണ് ഫീനിക്‌സിലെ വിഖ്യാത ഗായകനുള്ള സമ്മാനം നേടിയത്. എം ജി രാധാകൃഷ്ണന്റെ ഹൃദ്യമായ സംഗീതത്തിലിതളിട്ട മനോജ്ഞമായ തുളസി തീര്‍ത്ഥവും ഹരിചന്ദനവും എന്ന ലളിതഗാനം അതിമധുരമായി ആലപിക്കുകയായിരുന്നു ബിജു.സ്‌പൈനല്‍ കേരളയെന്ന വാട്‌സ് ആപ് ഗ്രൂപ്പ് അംഗവുമാണ് ബിജു.പഞ്ചഗുസ്തിയിലും ഒന്നാം സ്ഥാനം ബിജു കരസ്ഥമാക്കി.ആറു പേരെ മലര്‍ത്തിയടിച്ചാണ് പഞ്ചഗുസ്തിയിലെ ഈ നേട്ടം. 30ാമത്തെ വയസില്‍ മരം വെട്ടുന്നതിനിടെയുണ്ടായ അപകടമാണ് ഈ യുവാവിനെ കിടപ്പുരോഗിയാക്കിയത്.
കൊടൈക്കനാലില്‍ യൂക്കാലി മരങ്ങള്‍ വെട്ടുന്നതിനിടെ തടി ഇദ്ദേഹത്തിന്റെ പുറത്തടിച്ച് സപൈനല്‍ കോഡിനു പരിക്കേറ്റു.അരയ്ക്ക് താഴെ പൂര്‍ണ്ണമായി തളര്‍ന്നു. നിരവധി ആശുപത്രികളില്‍ ബിജു ചികിത്സ നടത്തിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.എന്നിരുന്നാലും വീല്‍ച്ചെയറിലിരുന്നാണെങ്കിലും തനിയെ ഒരുവിധം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്ന ആശ്വാസമാണ് ബിജുവിനുള്ളത്. അമ്മ അമ്മിണിയാണ് വീട്ടിലെ കൂട്ട്. ഉടന്‍തന്നെ തന്റെ ജീവിതമറിഞ്ഞ് ഒരാള്‍ ജീവിതസഖിയായെത്തുെന്ന പ്രതീക്ഷയിലാണ് ബിജു.തികച്ചും പ്രതികൂലമായ സാമ്പത്തിക ചുറ്റുപാടുകള്‍ പാലിയേറ്റിവ് രോഗികളെ ജീവിക്കാന്‍ അനുവദിക്കില്ല.ഒറ്റപ്പെട്ടുപോകും.പിന്നെ എന്നേക്കാള്‍ കുറവുകളുള്ള ഒട്ടേറെപ്പേര്‍ എനിക്കു ചുറ്റും അനുഭവിക്കുന്ന യാതനകള്‍ കാണുമ്പോള്‍ മനസ്സിന് തെല്ല് സാന്ത്വനം അത്രമാത്രം.എങ്കിലും വീഴ്ച വീഴ്ച തന്നെ നെടുവീര്‍പ്പോടെ ബിജു പറഞ്ഞു നിര്‍ത്തി .സ്റ്റാഫ് നഴ്‌സ് ബീനയാണ് ബിജുവിനെ മത്സരത്തിനെത്തിച്ചത്.വീട്ടിലേക്കു വാഹനമെത്തുന്ന വിധത്തിലൊരു റോഡുണ്ടാകണമെന്ന ഒരു ആവശ്യമാണ് ബിജുവിനുള്ളത്. തൊടുപുഴ മണക്കാട് സ്വദേശി ടോമി മാത്യൂവാണ് പഞ്ചഗുസ്തിയില്‍ രണ്ടാം സ്ഥാനം നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക