|    Jan 21 Sat, 2017 4:23 pm
FLASH NEWS

ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Published : 2nd July 2016 | Posted By: SMR

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിത ഒരുതവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുത്ത ഗണ്‍മാന്‍ അത് തനിക്ക് തരുന്നതിനു മുമ്പ് കോള്‍ കട്ടായി. തന്റെ ഫോണില്‍ നിന്നും 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ സരിതയുടെ ഫോണിലേക്കു പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സിനിമാ-സീരിയല്‍ താരം ശാലുമേനോനെ അറിയാം. ശാലുമേനോന്റെ വീടുതാമസത്തിന് പോയിരുന്നു. അതൊരു സാമൂഹിക സദസ്സ് മാത്രമായിരുന്നതിനാലാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. അവിടെ അന്ന് ബിജു രാധാകൃഷ്ണനെ കണ്ടതായി ഓര്‍മയില്ല. താന്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്ന സമയം ശാലുമേനോന് എന്തെങ്കിലും കേസുള്ളതായി അറിഞ്ഞിരുന്നില്ലെന്നും തിരുവഞ്ചൂര്‍ മൊഴി നല്‍കി.
തലശ്ശേരി എസ്‌ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പെരുമ്പാവൂര്‍ പോലിസ് അവരെ അറസ്റ്റ് ചെയ്തത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നോ എന്നറിയില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും തിരുവഞ്ചൂര്‍ മൊഴി നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിസ്താരം ഈ മാസം അഞ്ചിന് വീണ്ടും തുടരും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക