|    Dec 18 Mon, 2017 10:48 am
Home   >  Todays Paper  >  Page 5  >  

ബിജുവിനെതിരേ സിഡികളുമായി കെഎസ്‌യു പ്രതിഷേധം

Published : 12th December 2015 | Posted By: G.A.G

കൊച്ചി: മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമുള്‍പ്പെടെ ആറു പ്രമുഖര്‍ ഉള്‍പ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കൈവശമുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ അവകാശവാദം വ്യാജമാണെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. ഇന്നലെ സോളാര്‍ കമ്മീഷനില്‍ ഹാജരായതിനു ശേഷം ബിജുവിനെ കൊണ്ടുപോവുന്നതിനിടയിലാണ് ഇരുപതോളം കെഎസ്‌യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. ബിജു രാധാകൃഷ്ണനെ കയറ്റിയ വാഹനം തടഞ്ഞായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന്് പോലിസെത്തി ഇവരെ നീക്കം ചെയ്തതിനു ശേഷമാണ് ബിജുവിനെ ജയിലിലേക്ക് കൊണ്ടുപോയത്. ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കമ്മീഷന്‍ ഓഫിസിന് സമീപം നിലയുറപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss