|    May 23 Tue, 2017 8:30 pm
FLASH NEWS

ബിജിമോളെ പാര്‍ട്ടി തരംതാഴ്ത്തി

Published : 19th October 2016 | Posted By: G.A.G

bijimol-mla

 

തിരുവനന്തപുരം : വിവാദമായ ‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എയെ സിപിഐ പാര്‍ട്ടിയില്‍ തരംതാഴ്ത്തി.സംസ്ഥാന കൗണ്‍സിലില്‍ നിന്ന്  ജില്ലാ കൗണ്‍സിലിലേക്കാണ് തരം താഴ്ത്തിയത്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തത് തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാലാണെന്ന്് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങളാണ് വാരികയില്‍ അടിച്ചുവന്നത് എന്ന് ബിജിമോള്‍ വാദിച്ചിരുന്നുവെങ്കിലും ഇത് പാര്‍ട്ടി അംഗീകരി്ച്ചില്ല. ഇതിന് ശേഷം ബിജിമോള്‍ നല്‍കിയ വിശദീകരണവും തള്ളിയാണ് പാര്‍ട്ടി തരംതാഴ്ത്തല്‍ നടപടിയെടുത്തത്.
സംസ്ഥാന എക്‌സിക്യുട്ടീവിന്റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day