|    Mar 25 Sat, 2017 11:13 pm
FLASH NEWS

ബിഗ്ബ്രദര്‍ നിയമത്തിന് പുടിന്റെ അംഗീകാരം

Published : 8th July 2016 | Posted By: sdq

മോസ്‌കോ: സര്‍ക്കാരിന് ജനങ്ങളെ നിരീക്ഷിക്കുന്നതിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമ ഭേദഗതിക്ക് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അംഗീകാരം നല്‍കി. സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഫോണ്‍കോളുകളും മെസേജുകളും ഫോട്ടോകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള കൂടുതല്‍ അധികാരം ബിഗ് ബ്രദര്‍ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ടെലകോം, ഓണ്‍ലെന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍നിന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിവരങ്ങള്‍ ലഭ്യമാക്കുക. സോഷ്യല്‍ മീയിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്നകുറ്റം ചുമത്താനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്. ഇത്തരം കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നതിനുള്ള പ്രായപരിധി 14 വയസ്സായിരിക്കും. റഷ്യയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ നിയമത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്റര്‍നെറ്റ്, ടെലകോം കമ്പനികളും എതിര്‍ത്തിരുന്നു.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക