|    Jul 22 Sat, 2017 2:30 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബിഗ്ബ്രദര്‍ നിയമത്തിന് പുടിന്റെ അംഗീകാരം

Published : 9th July 2016 | Posted By: SMR

മോസ്‌കോ: റഷ്യയില്‍ സര്‍ക്കാരിന് ജനങ്ങളെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമ ഭേദഗതിക്ക് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അംഗീകാരം നല്‍കി.
സുരക്ഷാ വിഭാഗങ്ങള്‍ക്ക് ഫോണ്‍കോള്‍, മെസേജ്, ഫോട്ടോകള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ അധികാരം നല്‍കുന്നതിന് ബിഗ്ബ്രദര്‍ നിയമം എന്നു വിമര്‍ശിക്കപ്പെടുന്ന പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ടെലികോം, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍നിന്നാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുക. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ അടിസ്ഥാനത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിച്ചു എന്ന കുറ്റം ചുമത്താനും നിയമത്തില്‍ വ്യവസ്ഥകളുണ്ട്.
ഇത്തരം കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടുന്നതിനുള്ള പ്രായപരിധി 14 വയസ്സാണ് പുതുക്കിയ ഭേദഗതിയില്‍. റഷ്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ നിയമത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇന്റര്‍നെറ്റ്, ടെലികോം കമ്പനികളും എതിര്‍ത്തിരുന്നു. കോടിക്കണക്കിന് ഡോളറിന്റെ അധികച്ചെലവാണ് ഈ നിയമം കാരണം സ്ഥാപനങ്ങള്‍ക്കുണ്ടാവുകയെന്ന് ഇന്റര്‍നെറ്റ്, ടെലികോം വ്യവസായ രംഗത്തുള്ളവര്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക