|    May 25 Thu, 2017 8:12 pm
FLASH NEWS

ബികോം കൂട്ടത്തോല്‍വി: അന്വേഷണത്തിന് ഉത്തരവ്

Published : 1st August 2016 | Posted By: SMR

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ ആഴ്ചകള്‍ക്കു മുമ്പ് ഫലം പ്രഖ്യാപിച്ച ബികോം അവസാന സെമസ്റ്ററിലെ കൂട്ടത്തോല്‍വിയെപ്പറ്റി അന്വേഷിക്കാന്‍ കാലിക്കറ്റ് വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഉത്തരവിട്ടു. കുണ്ടോട്ടി, തൃശൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളാണ് കൂട്ടത്തോല്‍വിക്കിരയായത്.
റഗുലര്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളും പ്രൈവറ്റുകാരുടെ ഉത്തരക്കടലാസുകളും രണ്ടു രീതിയില്‍ മൂല്യനിര്‍ണയം നടത്തുന്നതും പ്രൈവറ്റുകാരെ കൂട്ടത്തോടെ തോല്‍പ്പിക്കുന്നതും കാലിക്കറ്റ് സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരമാണ്. വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിലുള്ളവര്‍ ഒന്നും പഠിക്കാത്തവരാണെന്ന നിലയിലാണ് ഇവരുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം പേരിന് നടത്തുന്നത്. ഈ കാര്യത്തില്‍ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ഇതിനെതിരേ യാതൊരു നടപടിയും സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാവാറില്ല.
സംഭവം അന്വേഷിക്കാന്‍ ഹെല്‍ത്ത് സയന്‍സ് കോ-ഓഡിനേറ്റര്‍ ഡോ. സി ഡി സെബാസ്റ്റിയന്‍, പരീക്ഷാഭവനിലെ സീനിയര്‍ ഓഫിസറായ വേലായുധന്‍ മൂടികുന്നത്ത് എന്നിവരെയാണ് വിസി നിയോഗിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day