|    Jan 22 Sun, 2017 11:42 am
FLASH NEWS

ബിഐഎസ് റിപോര്‍ട്ടിന് ഹൈക്കോടതി അനുമതി

Published : 28th July 2016 | Posted By: SMR

വടുതല: മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ സിമന്റ് ഉല്‍പാദനം ശരിയായ രീതിയിലെന്നുള്ള ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ (ബിഐഎസ്) റിപോര്‍ട്ടിന് ഹൈക്കോടതി അനുമതി നല്‍കി. തുടര്‍നടപടിക്ക് ഹൈക്കോടതി ബിഐഎസിനെ ചുമതലപ്പെടുത്തി. പള്ളിപ്പുറം മലബാര്‍ സിമന്റ്‌സ് ഫാക്ടറിയിലെ സിമന്റ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന ആരോപണങ്ങ ള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഇന്നലെ പരിഗണിച്ചപ്പോഴാണ് ഫാക്ടറിയില്‍ കോടതി നിര്‍ദേശപ്രകാരം ഉല്‍പാദനം നടത്തിയ സിമന്റിന്റെ സാംപിള്‍ പരിശോധിച്ച റിപോര്‍ട്ട് ബിഐഎസ് കോടതിയില്‍ നല്‍കിയത്.
റിപോര്‍ട്ടിന് കോടതി അനുമതി നല്‍കിയെന്നും പള്ളിപ്പുറം ഫാക്ടറിയില്‍ നിന്നും സിമന്റ് വില്‍പന തുടങ്ങുന്നത് അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ബിഐഎസിനെ ചുമതലപ്പെടുത്തിയെന്നുമാണ് ലഭിച്ച വിവരമെന്ന് മലബാര്‍ സിമന്റ്‌സ് അധികൃതര്‍ പറഞ്ഞു. കോടതി നിര്‍ദേശത്തിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്നും പകര്‍പ്പ് ഇന്ന് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക