|    Sep 20 Wed, 2017 11:56 pm
Home   >  Todays Paper  >  page 7  >  

ബിഎസ്പി സ്ഥാനാര്‍ഥിയെ കാണാതായി

Published : 14th July 2016 | Posted By: SMR

മുസഫര്‍ നഗര്‍: ഉത്തര്‍പ്രദേശില്‍ ബുധാന നിയമസഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി മുഹമ്മദ് ആരിഫിനെ കാണാതായി. ഡല്‍ഹിയില്‍നിന്നു മുസഫര്‍ നഗറിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് മീറത്ത് ജില്ലയില്‍ വച്ച് കാണാതായത്. തട്ടിക്കൊണ്ടുപോയതാണെന്നാണ് പോലിസ് സംശയം.  മീറത്തിലെ കാങ്കര്‍ ഖേര പോലിസ് സ്‌റ്റേഷന്‍ മേഖലയില്‍ ആരിഫിന്റെ കാര്‍ കണ്ടെത്തിയിട്ടുണ്ട്. 40കാരനായ ആരിഫ് വ്യാപാരിയാണ്. മുസഫര്‍ നഗറിലെ ജോള ഗ്രാമക്കാരനായ ഇദ്ദേഹത്തെ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുധാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിഎസ്പി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു.
കാറില്‍ 10 ലക്ഷം രൂപയുമായി ചൊവ്വാഴ്ച രാവിലെയാണ് ആരിഫ് ഡല്‍ഹിയില്‍ നിന്നു നാട്ടിലേക്കു പുറപ്പെട്ടത്. എന്നാല്‍, അദ്ദേഹം നാട്ടിലെത്തുകയുണ്ടായില്ല. ബന്ധുക്കള്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കാര്‍ കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക