|    Feb 25 Sun, 2018 3:12 am
Home   >  National   >  

ബിഎസ്എഫ് ജവാന്റെ വീഡിയോ:ഹൈകോടതി റിപ്പോര്‍ട്ട് തേടി

Published : 17th January 2017 | Posted By: mi.ptk

tb-yadav

ന്യൂഡല്‍ഹി: സൈനികര്‍ക്ക് നല്‍കുന്നത് നിലവാരമില്ലാത്ത ഭക്ഷണമാണെന്ന് കാണിച്ച് ബിഎസ്എഫ് ജവാന്‍ ഫെയ്‌സ്ബുക്കിലൂടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
ജവാന്റെ പരാതിയില്‍ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗീത സേഗാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ആഭ്യന്തര മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.
ജവാന്മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടികാട്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുരാന്‍ ചന്ദ്് ആര്യ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആഭ്യന്തര മന്ത്രാലയത്തെ കൂടാതെ ബിഎസ്എസ്,സിഐഎസ്എഫ്,സിആര്‍പിഎപ്,ഇന്‍ഡോ-ടിബറ്റണ്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സശസ്ത്ര സീമാബെല്‍,അസം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങളോടും കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ജവാന്റെ പരാതിയെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഹാജരാക്കണം.
കഴിഞ്ഞയാഴ്ചയാണ് തേജ് ബഹാദൂര്‍ യാദവ് എന്ന ജവാന്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ നിലവാരം വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss