|    Jan 23 Mon, 2017 8:10 am

ബിഎസ്എന്‍എല്‍ 4ജി സേവനം കേരളത്തില്‍

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എക്‌സ്പീരിയന്‍സ് ലാന്‍ഡ്‌ലൈന്‍ 49’എന്ന പ്രത്യേക പദ്ധതിയുമായി ബിഎസ്എന്‍എല്‍. ഈ പദ്ധതിയനുസരിച്ച് പുതിയ ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ക്ക് നിശ്ചിത പ്രതിമാസ തുകയായി ആദ്യത്തെ ആറുമാസം 49 രൂപ മാത്രം നല്‍കിയാല്‍ മതി. ഇന്‍സ്റ്റലേഷന്‍ ചാര്‍ജൊന്നും ഈടാക്കുന്നതല്ല. ഇന്‍സ്ട്രമെന്റ് (ടെലിഫോണ്‍) ചാര്‍ജായി 600 രൂപയാണു നല്‍കേണ്ടത്.
ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് മിനിറ്റിന് ഒരു രൂപയ്ക്കും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഒരു രൂപ 20 പൈസക്കും വിളിക്കാം. ഇതടക്കം ഉപഭോക്താക്കള്‍ക്കായി നിരവധി ഇളവുകളാണ് ബിഎസ്എന്‍എല്‍ നടപ്പാക്കുന്നതെന്ന് കേരള സര്‍ക്കി ള്‍ ചീഫ് ജനറല്‍ മാനേജറായി അടുത്തിടെ ചുമതലയേറ്റ ആര്‍ മണി ഐടിഎസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ കേരളത്തില്‍ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം ലഭ്യമാവും. തുടക്കത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് 4ജി സേവനം കിട്ടുക. ഇതിനായി സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്ന ജോലിക ള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഞായറാഴ്ചകളില്‍ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് ഇന്ത്യയിലെ ഏത് മൊബൈല്‍, ലാന്‍ഡ്‌ഫോണ്‍ നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നിലവി ല്‍ വന്നുകഴിഞ്ഞു.  എല്ലാ ദിവസവും രാത്രി ഒമ്പതു മണി മുതല്‍ രാവിലെ ഏഴുമണി വരെ ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ഫോണി ല്‍നിന്ന് ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാവുന്ന പദ്ധതി നേരത്തേതന്നെയുണ്ട്.
ബ്രോഡ്ബാന്റ്, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്കായും നിരവധി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎല്‍ഡി 1091 ബ്രോഡ്ബാന്റ് പ്ലാനില്‍ ആദ്യത്തെ 40 ജിബി വരെ എട്ട് എംബിപിഎസ് സ്പീഡ് ലഭ്യമാവും. തുടര്‍ന്നുള്ള ഉപയോഗത്തിന് ഒരു എംബിപിഎസ് സ്പീഡാണുണ്ടാവുക. പ്രതിമാസം 1,045 രൂപയ്ക്ക് 20 എംബിപിഎസ് വേഗത്തില്‍ 50 ജിബി വരെ ഉപയോഗം വാഗ്ദാനം ചെയ്യുന്ന പ്ലാന്‍ സാധാരണക്കാരനും എഫ്ടിടിഎച്ച് സേവനം പ്രാപ്യമാക്കും. ഇതിനുപുറമേ 1,395 രൂപയുടെ പ്രതിമാസ എഫ്ടിടിഎച്ച് പ്ലാനും ലഭ്യമാണ്. പുതുതായി ബ്രോഡ്ബാന്റ് കണക്ഷനുകളെടുക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ മോഡം നല്‍കും. മോഡത്തിന് ഈടാക്കുന്ന തുക അടുത്തമാസം മുതല്‍ ഉപഭോക്താവിന്റെ ബില്ലില്‍നിന്ന് 100 രൂപയുടെ തവണകളായി കുറച്ചുകൊടുക്കും. ലാന്‍ഡ്‌ലൈനിന്റെയും മൊബൈലിന്റെയും സേവനങ്ങള്‍ സമന്വയിപ്പിച്ച് ഉപയോഗം സാധ്യമാക്കുന്ന നെക്‌സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക് ഈ വര്‍ഷാവസാനത്തോടെ നിലവില്‍ വരും.
ലാന്‍ഡ്‌ലൈനില്‍നിന്ന് മൊബൈലിലേക്കും തിരിച്ചും ഇതില്‍ കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാം. വീഡിയോ കോളുകളും മള്‍ട്ടിമീഡിയ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യവും ഇതില്‍ ലഭ്യമാവുമെന്നും അദ്ദേഹം അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 149 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക