|    Nov 18 Sat, 2017 4:19 am

ബിഎസ്എന്‍എല്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ വ്യാപകമാക്കും

Published : 4th August 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ ബിഎസ്എന്‍എല്‍ മൂന്ന് കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ കമ്മീഷന്‍ ചെയ്തതായി ജനറല്‍ മാനേജര്‍ സാജു ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്തനംതിട്ട എക്‌സ്‌ചേഞ്ച്, അടൂര്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, തിരുവല്ല ടെലിഫോണ്‍ ഭവന്‍ എന്നിവിടങ്ങളിലാണ ്‌സൗജന്യ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ കമ്മീഷന്‍ ചെയ്തിരിക്കുന്നത്. 11 ഗ്രാമീണ എക്‌സ്‌ചേഞ്ചുകളില്‍ കൂടി വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഉടന്‍ കമ്മീഷന്‍ ചെയ്യാനാവും. കൊടുമണ്‍, ചാത്തങ്കേരി, കോഴഞ്ചേരി, കൈപ്പട്ടൂര്‍, മലയാലപ്പുഴ, വടശേരിക്കര, കുമ്പനാട്, കുന്നന്താനം, തീയാടിക്കല്‍, വെണ്ണിക്കുളം എക്‌സ്‌ചേഞ്ചുകളിലും തിരുവല്ല ബിഎസ്എന്‍എല്‍ ഭവനിലുമാണ് ഹോട്‌സ്‌പോട്ടുകള്‍ നിര്‍മാണത്തിലുള്ളത്. നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത്, മാക്ഫാസ്റ്റ് തിരുവല്ല, മാക്ഫാസ്റ്റ് ബോയ്‌സ് ഹോസ്റ്റല്‍, തിരുവല്ല റവന്യൂ ടവര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്‌സ്‌പോട്ട് നിര്‍ദേശമുണ്ട്. ഹോട്‌സ്‌പോട്ട് പരിധിയില്‍ എത്തുന്ന ഏതു കമ്പനിയുടെ ഉപഭോക്താവിനും ഹൈസ്പീഡ് ഡാറ്റാ സംവിധാനം ലഭ്യമാകും. വൈഫൈ സംവിധാനമുള്ള മൊബൈല്‍ഫോണിലൂടെ ഏതു കമ്പനിയുടെ ഉപയോക്താവിനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനാവും. 100 എംബി വരെ സൗജന്യമായും 10 മുതല്‍ 599 രൂപവരെയുള്ള 11 പ്രീമിയം ഹോട്‌സോട്ട് പ്ലാനുകളില്‍ ഒന്നില്‍ റീച്ചാര്‍ജ് ചെയ്തു ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക